പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വനിതാ സാംസ്കാരിക നിലയവും സാംസ്കാര പെയിൻ & പാലിയേറ്റീവ് സെൻ്ററും ഉദ്ഘാടനം ചെയ്തു.
2018-19 വർഷത്തിൽ 14 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ചതാണ് കെട്ടിടം. താഴത്തെ നിലയിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാംസ്കാര പാലിയേറ്റീവ് സെൻ്ററിൻ്റെയും, ഒന്നാം നിലയിൽ വനിതാ സാംസ്കാരിക നിലയത്തിൻ്റെയും ഉദ്ഘാടന കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പി നൗഷാദ് നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ വർഗ്ഗീസ്,ജോസഫ് പി.വി,ഹാരിസ്.സി.ഇ, ആസ്യ എന്നിവർ പങ്കെടുത്തു.

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക്
അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ് സർവീസുകൾ







