ബാറുകള്‍ അടുത്താഴ്‌ച തുറന്നേക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ അടുത്താഴ്‌ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുമ്പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്,പൊലീസ്, റവന്യൂ വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തും.

ബാറുകള്‍ തുറക്കുമെന്ന് സൂചന ലഭിച്ചതോടെ കൗണ്ടര്‍ വഴി വില്‍ക്കാനായി വിലകുറഞ്ഞ മദ്യങ്ങള്‍ എടുക്കുന്നത് ബാറുകാര്‍ കുറച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നുളള പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു മേശയ്‌ക്ക് ഇരുവശവും അകലം പാലിച്ച്‌ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.

ഭക്ഷണം പങ്കുവച്ച്‌ കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്‌കും കൈയുറയും ധരിക്കണം.

ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ നിലപാട്. ബാറുടമകള്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു. സെക്രട്ടറിയേറ്റില്‍ അനുകൂല നിലപാടുണ്ടായെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായി വരുന്ന ഘട്ടമായതിനാല്‍ സാവകാശം മതി ബാര്‍ തുറക്കലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നാലെ കൊവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും വന്നതോടെയാണ് സര്‍ക്കാര്‍ ബാര്‍ തുറക്കല്‍ മാറ്റിവച്ചത്.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.