സംസ്ഥാനത്തെ 2022-23 ലെ മികച്ച പി. ടി .എ.അവാര്‍ഡ് നേട്ടവുമായി മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Lമാനന്തവാടി: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ സെക്കന്‍ഡറി വിഭാഗത്തിലെ മികച്ച പി.ടി.എ. ക്കുള്ള അവാര്‍ഡില്‍ മൂന്നാം സ്ഥാനം മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരസ്ഥമാക്കി. 3,00,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പി.ടി.എ പ്രസിഡന്റായി പി.പി.ബിനുവും, വൈസ് പ്രസിഡന്റായി അനിത എന്‍.ആറും, എസ്.എം സി. ചെയര്‍മാനായി സി.പി.മുഹമ്മദാലിയും, മദര്‍ പി.ടി.എ പ്രസിഡന്റായി സ്മിത തോമസും നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് അവാർഡിന് അര്‍ഹമായ ത്.കഴിഞ്ഞ രണ്ട് അധ്യായന വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് അവാര്‍ഡ്. സ്‌കൂളിന്റെ ഭൗതിക സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ അക്കാദമിക മുന്നേറ്റത്തിനും, സുരക്ഷയ്ക്കും, ആരോഗ്യപരിപാലനത്തിനുമുതകുന്ന പ്രവര്‍ത്തനങ്ങളാണ് മുഖ്യമായും ഇക്കാലയളവില്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു നിര്‍വഹിച്ചത്.

വിദ്യാലയവുമായി ബന്ധപ്പെട്ടസാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കുന്നതിനും, കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് പൂര്‍ണ്ണമായും തടയുന്നതിനും, റിസൽട്ട് വര്‍ദ്ധിപ്പിക്കുന്നതിനും പി.ടി.എ.നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ പിന്തുണയോടെ ഒന്നരക്കോടിയില്‍പ്പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പി.ടി.എ.ഇക്കാലയളവില്‍ ഏറ്റെടുത്ത് നിര്‍വഹിച്ചിട്ടുള്ളത്.

സ്‌കൂളിലും പരിസരത്തും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സെക്യൂരിറ്റി സ്റ്റാഫിന്റെ നിയമനം, സ്‌കൂള്‍ പരിസരം സമ്പൂര്‍ണ സി.സി.ടി.വി. നിരീക്ഷണം എന്നിവ നടപ്പിലാക്കി. സുരക്ഷിതത്വത്തോടൊപ്പം ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പി.ടി.എ.യുടെ മേല്‍നോട്ടത്തില്‍സ്‌കൂള്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെച്ചപ്പെട്ട കായിക ക്ഷമത ലഭ്യമാക്കുന്നതിനും കായിക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുമായി റെസ് ലിംഗ്, ആര്‍ച്ചറി, ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, അത് ലറ്റിക്‌സ് ഇനങ്ങളില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഉള്‍പ്പെടെപ്രത്യേക പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പി.ടി.എ.കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിലും പൊതുസമൂഹത്തിലും വിവിധങ്ങളായമാര്‍ഗ്ഗത്തിലൂടെ ലഹരിവിരുദ്ധ സന്ദേശ പ്രചാരണങ്ങള്‍ക്ക് പി.ടി.എ.ശക്തമായ നേതൃത്വം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് യാത്രാ വാഹന സംവിധാനങ്ങളൊരുക്കിക്കൊണ്ട് കൊഴിഞ്ഞുപോക്ക് പൂര്‍ണമായും തടയുന്നതിന് സാധിച്ചിട്ടുണ്ട് .

മറ്റു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശാലമായ ഇന്‍ഡോര്‍ ഗെയിംസ് ഓഡിറ്റോറിയം നിര്‍മാണം, ഗ്രൗണ്ട് നവീകരണം, ലാബ് – ലൈബ്രറി നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പി.ടി.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.

കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ കലാമേളകളിലും, ശാസ്ത്രമേളകളിലും, കായികമേളകളിലും ഉപ ജില്ലാ, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കുന്നതിന് പി.ടി.എ യുടെ ഇടപെടല്‍ നിര്‍ണായക ഘടകമായി മാറി. ആറാംതരം മുതല്‍ 10-ാം തരം വരെയും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമായി രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വയനാട് ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ മുന്‍ നിരയിലുള്ള വിദ്യാലയമാണ്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.