കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ ഫയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം കൊമേഴ്സ് അധ്യാപകനായ അജിത് കാന്തി എന്ന അജിത് പി.പി 2022 23 വർഷത്തെ സംസ്ഥാന അധ്യാപക അവാർ ഡിന് അർഹനായി. അധ്വാപന രംഗത്തെ മികവ്, നൂതനമായ ക്ലാസ് റൂം പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായു ള്ള പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളിൽ പൗരബോധവും സാമൂഹ്യ ബോധവും മാനുഷിക മൂല്യങ്ങളും വളർത്തുന്നതിനായുള്ള പ്രവർ ത്തനങ്ങൾ, പഠനാനുബന്ധ പ്രവർത്തനങ്ങളിലെ സംഘാടന മികവ്, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയൽ, വിദ്യാർത്ഥികളിൽ സാ മുഹ്യബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, അധ്യാപക പരിശീലന പ്രവർത്തനങ്ങൾ, പാഠപുസ്തക രചന, പഠന സാമഗ്രി കളുടെ നിർമ്മാണം, പാഠപുസ്തക പരിഭാഷ, എസ്.സി.ഇ.ആർ.ടി വർക്ക് ഷോപ്പുകളിലെ സജീവ പങ്കാളിത്തം, സമഗ്ര പോർട്ടൽ വിദ ഗ്ധൻ, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസു കൾ തുടങ്ങിയ പ്രവർത്തന മികവാണ് ഇദ്ദേഹത്തെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.

അധ്യാപക നിയമനം
പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.ടി കണക്ക്, ഹിന്ദി വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍