ഗ്രാമപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത വനിതാ സാംസ്കാരിക നിലയത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിലാണ് സംസ്കാര പാലിയേറ്റീവിനായി കെട്ടിട സൗകര്യമൊരുക്കിയത്.രോഗികൾക്ക് പരിശോധന സൗകര്യം അടക്കം ഇവിടെയുണ്ടാകും.വൈസ് പ്രസിഡണ്ട് നസീമ പൊന്നാണ്ടിയുടെ അദ്യക്ഷതയിൽ പ്രസിഡണ്ട് എം.പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ജോസഫ് പുല്ലുമാരിയിൽ,സി.ഇ.ഹാരിസ്, എ.കെ.ബാബു, ഉവർഗ്ഗീസ്, ആസ്യ.സി, ബുഷ്റ ഉസ്മാൻ, ശാന്തിനി ഷാജി, സതി വിജയൻ, ഉഷ.എ എന്നിവരും, ജിഷ ശിവരാമൻ, പി. മായൻ, സുധി മാസ്റ്റർ, ബേബി എന്നിവർ സംസാരിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.