ആറുവാളിൽ ക്ഷേത്രത്തിലും ഭവനത്തിലും നടന്ന കവർച്ചയിലെ പ്രതികളെ പിടികൂടാതെ പോലീസിൻ്റെ അനാസ്ഥക്കെതിരെ പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നു.
ഈ കഴിഞ്ഞ തിരുവോണ രാത്രി തൊടുവയൽ കുരിക്കാലാൽ ഭഗവതി ക്ഷേത്രത്തിലും കാവുംകുന്ന് ഭഗവതി ക്ഷേത്രത്തിലും ശ്രീകുമാറിൻ്റെ വീട്ടിലുമാണ് കവർച്ച നടന്നത്. രാത്രിയിൽ വീടിൻ്റെ മുകളിലൂടെ കയറി കല്ല് വെച്ച് ഷീറ്റ് പൊട്ടിച്ച് അകത്ത് കടന്ന്
രണ്ട് അലമാരകളും പൊളിച്ച് പണവും ടി.വി അടക്കമുള്ളവ മോഷ്ടിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ ജനുവരിയിൽ നടന്ന ഉത്സവത്തിൻ്റെ ഭണ്ഡാരത്തിലുള്ള പണവും കളവ് പോയിരുന്നു.പോലീസിൽ പരാതിപ്പെട്ടിട്ടും നീതി ലഭിച്ചിലെന്ന് നാട്ടുകാർ പറയുന്നു.
പ്രതികളെ പിടികൂടിയില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപരിപാടിയുമായി മുന്നോട്ട് വരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.