വെള്ളമുണ്ട പഞ്ചായത്ത് പതിനാറാം വാർഡിലെ തൊടുവയൽ റോഡിനെ ബന്ധിപ്പിക്കുന്ന ചെറുകര സ്ക്കൂൾ റോഡ് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായി. തൊടുവയൽ കുരുക്കലാൽ മലക്കാരി ക്ഷേത്രത്തിലേക്കുള്ള റോഡ് കൂടിയാണിത്.തൊടുവയൽ റോഡിനെ ബന്ധിപ്പിക്കുന്ന റോഡാണെങ്കിലും ഇതുവരെ പണി പൂർത്തീകരിച്ചിട്ടില്ല.
റോഡിൻ്റെ ഈ ദുരവസ്ഥ കാരണം നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വെള്ളം കെട്ടി നിന്ന് കാൽ നട പോലും ദുഷ്ക്കരമാണ്.
അടിയന്തരമായി റോഡിൻ്റെ പണി പൂർത്തീകരിച്ചില്ലെങ്കിൽ പഞ്ചായത്തിലേക്ക് ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.