“കനിവിന്റെ ചിറകൊരുക്കം ഒരുമയിൽ അണിനിരക്കാം” എന്ന പ്രമേയമുയർത്തി വയനാട് ജില്ലാ ഗ്ലോബൽ കെ.എം.സി.സി യുടെ മെമ്പർഷിപ് വിതരണ പരിപാടി പടിഞ്ഞാറത്തറയിൽ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.മണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ കെ.എം.സി.സി കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കുന്നതിനു വേണ്ടി ജില്ലാ തലത്തിൽ മുഴുവൻ കമ്മിറ്റികളെയും ഏകോപിപ്പിച്ചു കൊണ്ട് കാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സാമൂഹിക സുരക്ഷാ പദ്ധതി,ആരോഗ്യ ഇൻഷുറൻസ്, ബിസിനസ് ഗ്രൂപ്പുകൾ തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനാണ് വയനാട് ഗ്ലോബൽ കെ.എം.സി.സി യുടെ ലക്ഷ്യം. കൽപ്പറ്റ , ബത്തേരി, മാനന്തവാടി തുടങ്ങിയ മൂന്ന് മണ്ഡലം കമ്മിറ്റികൾക്ക് മെമ്പർഷിപ്പ് ഫോറം നൽകി.ജില്ലാ ലീഗ് ട്രഷറർ എം.എ മുഹമ്മദ് ജമാൽ,
ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി അസീസ് ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
കെ.ബി നസീമ,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ്,റസാഖ് കൽപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.