പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് എഴാം വാർഡിലെ ബേങ്ക്കുന്നിലെ പയന മട്ടക്കുന്ന് കോളനിയിലെ അറുപത് വയസുള്ള കാഴ്ച്ചശക്തി നഷ്ടപ്പെട്ട പാറ്റയെന്ന വൃദ്ധയും നാൽപ്പത് വയസുള്ള ശാന്തയെന്ന മകളും ഒരോ ദിവസവും വീട്ടിൽ കിടന്നുറങ്ങുന്നത് ഭയപ്പാടോടെയാണ്. 3 വർഷം മുമ്പാണ് ഗ്രാമ പഞ്ചായത്തിൽ നിന്നും ഇവർക്ക് വീട് പാസായത്.
പടിഞ്ഞാറത്തറ സ്വദേശിയായ കരാറുകാരൻ വീടുപണി തുടങ്ങി അധികാരികളുടെ അറിവോടെ പണം മുഴുവൻ കൈപ്പറ്റിയിട്ടും വീടിൻ്റെ പണി പൂർത്തീകരിച്ചിട്ടില്ല.
വാതിലുകൾ, ജനലുകൾ എന്നിവ പോലും വെച്ചിട്ടില്ല.
താൽകാലികമായി ഒരു വാതിൽ വെച്ച്, അടച്ചുറപ്പില്ലാത്തതിനാൽ വിറകു തടികൾ കൊണ്ട് വാതിലിന് ഊന്നൽ കൊടുത്തിരിക്കുകയാണ് ഇപ്പോൾ.വയറിംഗ് ജോലികൾ പൂർത്തീകരിക്കാത്തതിനാൽ മണ്ണെണ്ണ വിളക്കിനെയാണ് ഈ കുടുംബം ആശ്രയിക്കുന്നത്. അധികാരികളോടും കരാറുകാരനോടും നിരന്തരം ആവശ്യപ്പെട്ടിട്ടും
നിരാശ മാത്രമാണ് ഫലം.
ആൺതുണയില്ലാത്ത രണ്ടു സ്ത്രീകൾ മാത്രം കഴിയുന്ന ഒരു കുടുംബമായിട്ടു കൂടി ഇവർക്ക് നീതി ലഭിക്കുന്നില്ല. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ നിലനിൽക്കുമ്പോഴാണ് കുടുംബത്തിൻ്റെ ഈ ദുരവസ്ഥ.
കരാറുകാരനെ കൊണ്ട് പണി പൂർത്തീകരിപ്പിച്ച് ഭയമില്ലാതെ അടച്ചുറപ്പുള്ള വീട്ടിൽ കഴിയാൻ അധികാരികൾ സാഹചര്യമൊരുക്കിത്തരണമെന്നാണ് നിസ്സഹായരായ ഈ കുടുംബത്തിൻ്റെ ആവശ്യം.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





