സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില
ചൊവ്വാഴ്ച പവന് 280 രൂപ വർധിച്ചിരുന്നു. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1905.51 ഡോളറിലേക്ക് താഴ്ന്നു. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,860 രൂപയായി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.