മോശം അനുഭവം തുറന്നുപറഞ്ഞ് നടി മമിത ബൈജു..

സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നാടിയാണ് മമിത ബൈജു. നിലവിൽ നിരവധി സിനികളിൽ നടി അഭിനയിച്ചു കഴിഞ്ഞു. നിവിൻ പോളി നായകനായ രമചന്ദ്രബോസ്& കോയിൽ ആണ് മമിത ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഈ അവസരത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുക ആണ് മമിത.

ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് ദുൽഖർ സൽമാൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ . ”പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം” എന്ന് മമിത പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ആളുകളെയാണോ ക്യാമറയെയാണോ പേടിക്കേണ്ടത് എന്ന ചോദ്യത്തിനും മമിത പ്രതികരിക്കുന്നുണ്ട് . ”അക്കാര്യത്തിൽ ഞാന്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. അല്ലാതെ പ്രത്യേകിച്ച് എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ഒന്നുമില്ലല്ലോ.

ഞാന്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ് ആയിരിക്കും ഇട്ടിട്ട് പോവുക. ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപോയെന്ന് വരാം. അതുപക്ഷെ പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെടില്ല. ശ്രദ്ധിച്ചാല്‍ നമ്മളത് ശരിയാക്കും. ചിലപ്പോള്‍ ശ്രദ്ധിക്കില്ല. അപ്പോള്‍ ക്യാമറ അങ്ങോട്ട് തന്നെയാകും ഫോക്കസ് ചെയ്യുക. അതിനിപ്പോള്‍ എന്താണ് പറയുക? എത്രയെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യും. നമ്മള്‍ എപ്പോഴും ഇതും നോക്കിയല്ലല്ലോ ഇരിക്കുന്നത്” മമിത പറഞ്ഞു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.