മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ.

മാനന്തവാടി : വർത്തമാന കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ല കമ്മിറ്റി
മാനന്തവാടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി മാധ്യമ പ്രവർത്തനം ദുരുപയോഗം ചെയ്യുന്നതിനെ വിമർശന വിധേയമാക്കണമെന്നും ഒ.ആർ.കേളു എം എൽ.എ പറഞ്ഞു.

ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും എം.എൽ.എ.പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മാനന്തവാടി എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഒമാക് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. രക്തദാന രംഗത്ത് 25 വർഷമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മാധ്യമ പ്രവർത്തകൻ കെ.എം.ഷിനോജിനെ ചടങ്ങിൽ ആദരിച്ചു. എസ്. എസ്.പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് എവുലിൻ അന്ന ഷിബുവിന് എം.എൽ. എ സമ്മാനിച്ചു .മാനന്തവാടി നഗര സഭാ കൗൺസിലർ പി.വി. ജോർജ്,ഒമാക് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഫാസിൽ തിരുവമ്പാടി, സെക്രട്ടറി ഹബീബി
ഒമാക് വയനാട് ജില്ലാ സെക്രട്ടറി അൻവർ സാദിഖ്,ലത്തീഫ് മേമാടൻ, മുനീർ പാറക്കടവത്ത്, ജാസിർ പിണങ്ങോട്,
സിദ്ദീഖ് പേര്യ, ഡാമിൻ ജോസഫ്, സുജിത്ത് ദർശൻ ,സിജു പടിഞ്ഞാറത്തറ, സി.ഡി.സുനീഷ് തുടങ്ങിയവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *