ബത്തേരി മൂലങ്കാവ് എർലോട്ടുകുന്നിൽ ദിവസങ്ങളായി ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്ന് പുലർ ച്ചെ നാല് മണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. കോഴി ഫാമിനു സമീപം ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 12 വയസുള്ള പെൺകടുവയാണ് കുടുങ്ങിയത് തുടർന്ന് കടുവയെ പരിശോധനക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശരീരത്ത് പരിക്കുകൾ ഉള്ളതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആരോഗ്വസ്ഥിതി പരിശോധിച്ച ശേഷം തുടർ തീരുമാനമെടുക്കുമെന്ന് വനം വകുപ് അറിയിച്ചു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15