“കരള്‍ തന്നത് ക്രിസ്ത്യാനി, രക്തം നല്‍കിയത് മുസ്ലീമും സ്നേഹത്തിനപ്പുറം ഒന്നുമില്ല”; ബാല..

മലയാളിയല്ലെങ്കിലും മലയാളികൾ ഏറെ ആരാധിക്കുന്ന താരമാണ് നടൻ ബാല. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചെറിയ ഇടവേളക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളിലും മറ്റും നിറസാനിധ്യ മറിയിച്ചിരിക്കുകയാണ് ഇപ്പോൾ താരം . പല വേദികളിലും തന്റെ ശസ്ത്രക്രിയയെ കുറിച്ച് ബാല തുറന്ന് സംസാരിക്കാറുണ്ട്. അത്തരത്തിൽ ഒരു വേദിയിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്.

“ഒരു ഘട്ടത്തിൽ ഇനി ഞാൻ മരിച്ചാലും അന്തസ്സായി, രാജാവായിട്ട് മരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. അപ്പോൾ ദൈവം പറഞ്ഞു ഇല്ല ഇല്ല. എന്നിട്ട് ‍ഡോക്ടറെ എന്നെ ഏൽപിച്ചു. ഡോക്ടർ എന്ന് പറയുമ്പോൾ ട്രീറ്റ്മന്റ് മാത്രമല്ല, നമ്മുടെ മനസിനകത്ത് കയറി വരണം. എപ്പഴോ മരിക്കേണ്ട ആളായിരുന്നു ഞാൻ.

അതിന് ദൈവത്തോട് ഞാൻ നന്ദി പറയുകയാണ്. എല്ലാവരോടും ഞാൻ ഒരു കാര്യം ചോദിക്കുകയാണ് ഞാൻ ഏത് മതം. ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്.

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എല്ലാം എന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കയാണ്. ബുദ്ധനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മതമല്ല. ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂ. അതിനുമപ്പുറം ഒന്നുമില്ല”, എന്നാണ് ബാല

ജോസഫ് എന്ന ആളാണ് തനിക്ക് കരള്‍ പകുത്ത് നല്‍കിയതെന്ന് അടുത്തിടെ ബാല പറഞ്ഞിരുന്നു. നല്ലൊരു ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായുണ്ടെന്നും എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും തനിക്ക് ഭക്ഷണം കൊടുത്ത് അയക്കുമെന്നും ബാല പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.