കൽപറ്റ: യു എ ഇ യിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ അൽഐൻ മലയാളി സമാജത്തിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിദ്യാഭ്യാസ എൻഡോവ്മെന്റിന് വയനാട് ജില്ലയിൽ നിന്നും അർഹരായ റിഷ ഷെറിൻ പി കെ, കീർത്തന കെ പി എന്നിവർക്ക് നൽകി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി മെമന്റോ നൽകി ആദരിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു ക്യാഷ് അവാർഡ് കൈമാറി. അൽ ഐൻ മലയാളി സമാജം സെൻട്രൽ കൗൺസിൽ അംഗവും സാഹിത്യകാരനുമായ ഹമീദ് കൂരിയാടൻ, ഗോപി ചുള്ളിയോട് എന്നിവർ നേതൃത്വം നൽകി.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്