മുട്ടിൽ:ലോക ബ്ലൈൻഡ് ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് സ്വദേശി നിബിൻ മാത്യുവിനെ ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉപഹാരം കൈമാറി. ബിനു തോമസ്, ജോയ് തൊട്ടിത്തറ,പി. ഇബ്രാഹിം, മരിയാലയം ജെയിംസ്, രാജൻ കാക്കവയൽ തുടങ്ങിയവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







