വന്യജീവി ആക്രമണം; വളര്‍ത്തു മൃഗങ്ങള്‍ക്ക് തുടര്‍ചികിത്സ ലഭ്യമാക്കണം – ജില്ലാ വികസന സമിതി

ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയ വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് കത്ത് നല്‍കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു. അമ്പലവയല്‍ റസ്റ്റ് ഹൗസ് പരിസരത്ത് വര്‍ദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണം. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയും പോലീസും സംയുക്തമായി പരിശോധന നടത്തണം. ജില്ലയില്‍ ഇതുവരെയും സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ പുരോഗതിയും യോഗം വിലയിരുത്തി. 1010 ഗോത്ര വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഹാജരാകാത്തത്. ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ കണക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കി അവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്താനും യോഗം നിര്‍ദ്ദേശിച്ചു. പ്രവര്‍ത്തന പുരോഗതി അടുത്ത ജില്ലാ വികസന സമിതി യോഗത്തില്‍ വിലയിരുത്തും. വിദ്യാവാഹിനി പദ്ധതിയില്‍ കുട്ടികളെ കോളനികളുടെ അടുത്തുള്ള വിദ്യാലയങ്ങളില്‍ എത്തിക്കുന്നതോടൊപ്പം അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി സര്‍ക്കാരിലേക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തിയും യോഗം വിലയിരുത്തി. പട്ടിക വര്‍ഗ്ഗ കോളനികളില്‍ വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് നിലച്ച കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തെരുവ് വിളക്കുകളും സി.സി.ടിവികളും സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ ഡ്രോയിംഗ്, സുല്‍ത്താന്‍ ബത്തേരി ചേരംമ്പാടി റോഡിന്റെ സാമ്പത്തികാനുമതി പരിഷ്‌കരണം എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

മാനന്തവാടി നിയോജക മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ റോഡുനിര്‍മ്മാണം, മാനന്തവാടി ചെറുകര പാലത്തിന്റെ നിര്‍മ്മാണം, റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായ മുണ്ടക്കൈ പാലം നിര്‍മ്മാണം, കാക്കവയല്‍ മഠംകുന്ന് കോളനിയിലെ അന്തേവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ എന്നിവയുടെ പുരോഗദിയും യോഗം വിലയിരുത്തി. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ്, ഗ്രാമ പഞ്ചായത്ത്, ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, സര്‍വേ ടീം ഉള്‍പ്പടെ സംയുക്ത പരിശോധന സെപ്തംബര്‍ 19 നകം നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. ഒളിമ്പ്യന്‍ ടി. ഗോപിക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. എം.എല്‍.എ മാരുടെ ഫണ്ട് വിനിയോഗവും 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗവും എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പുരോഗതിയും യോഗം വിലയിരുത്തി.
യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.