മാനന്തവാടി കണ്ടത്തുവയല്‍ റോഡില്‍ താഴെയങ്ങാടി മാരിയമ്മന്‍ കോവിലിന് സമീപം കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം സെപ്തംബര്‍ 7 മുതല്‍ ഒക്ടോബര്‍ 7 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. താഴെയങ്ങാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഗാന്ധിപാര്‍ക്ക് ബസ് സ്റ്റാന്‍ഡ് വഴി പോകണം.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







