അധ്യാപക ദിനത്തിൽ സർവജന ഹയർസെക്കൻഡറി വിഭാഗത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിദ്യാർത്ഥികൾ അധ്യാപക ദിനം വേറിട്ട അനുഭവമാക്കി. പ്രിൻസിപ്പാളായി തിരഞ്ഞെടുത്ത ആൽബിൻ പി വിൻസി യുടെ നേതൃത്വത്തിൽ ക്ലാസ് അധ്യാപകരായ ദിയ ഹസൂൽ, മുഹമ്മദ് യാസീൻ, കാതറിൻ അജിത്ത്, അമൽ ഫർസീൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോട് കൂടി അധ്യാപക ദിനത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസുകൾ നയിക്കുകയും സ്കൂളിന്റെ പുരോഗമനത്തിനതകുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്