പോരൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് സർവോദയം യു.പി സ്കൂൾ പി.ടി.എ പ്രതിനിധികളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പൂർവ അധ്യാപകരായ പ്രഭാകരൻ, സുഭദ്ര, സരസ്വതി, ഗീത, നാരായണൻകുട്ടി, രാധ, നാരായണൻ നമ്പൂതിരി, കുഞ്ഞികൃഷ്ണൻ, കരുണൻ എന്നിവരുടെ ഭവന്ങ്ങളിൽ എത്തി ആദരിച്ചു. പ്രധാന അധ്യാപിക സി. സർഗ്ഗ പി.ടി.എ പ്രതിനിധികളായ സിജോ വർഗീസ്, നീതു ജോബി, ബിൻസി ബിജു, നീന സജി,അധ്യാപക പ്രതിനിധികളായ സി. ക്രിസ്റ്റ്, ബിന്ദു റ്റി. വി, സ്കൂൾ പാർലമെന്റ് അംഗങ്ങളായ ആദിഷ്, ആദിത്ത്, ശബരി, കൃതിക, ശിവാനി, അലോണ, ഗിരീഷ് വെന്മണി, പ്രദീപ് വെന്മണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്