തിരുനെല്ലി: തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയിലെ മധ്യവയസ്കയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമൂട്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശന് (25) ആണ് അറസ്റ്റിലായത്. വിധവയായ വീട്ടമ്മ വീട്ടില്‍ തനിച്ചായ സമയം നോക്കി വീട്ടില്‍ കയറിയ സതീശന് വീട്ടമ്മയെ കയറിപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് വീട്ടമ്മ ബഹളം വെച്ചപ്പോള്‍ പ്രതി ഇറങ്ങിയോടുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് സംഭവം. തിരുനെല്ലി പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ഇയ്യാള് മുമ്പും വിവിധ കേസുകളില്‍ പ്രതിയാണ്

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്