മാനന്തവാടി: കണ്ണോത്ത് മല വാഹനാപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗവും കൈ കൊള്ളാത്തത് പ്രതിഷേധാർഹമാണന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി പറഞ്ഞു. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ ഇടപ്പെടാത്തത് ശരിയല്ല. മരിച്ച ഒമ്പത് പേരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതവും വീടും സർക്കാർ നൽകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







