പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിനായി വിവിധ മേഖലകളിലെ ആളുകളെ ഉൾക്കൊള്ളിച്ച് ജന ജാഗ്രത സമിതി രൂപീകരിച്ചു.മാനന്തവാടി എക്സൈസ് ജനമൈത്രി സ്‌ക്വാഡ് സി.ഐ സനിൽ.എസ് ക്ലാസെടുത്തു.പി.ടി.എ പ്രസിഡന്റ് സി.കെ മുനീർ അധ്യക്ഷത വഹിച്ചു.രമേശ് കുമാർ, ഷീജ ജെയിംസ് ,ഷിൻസി സേവ്യർ, ഷജീർ.പി.എ എന്നിവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







