പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ച ചാണ്ടി ഉമ്മന് വോട്ടുകള്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് യുഡിഎഫ് പ്രവർത്തകർ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി. കെപിസിസി മെമ്പര്‍ പി പി ആലി, , റസാഖ് കല്‍പ്പറ്റ, അഡ്വക്കറ്റ് ടി ജെ ഐസക്,ഗിരീഷ് കല്‍പ്പറ്റ, സി മൊയ്തീന്‍കുട്ടി, എ പി ഹമീദ്, കെ കെ രാജേന്ദ്രന്‍, എസ് മണി, ഹര്‍ഷല്‍ കോന്നാടന്‍, കെ അജിത, ആയിഷ പള്ളിയാല്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,കെ ശശികുമാര്‍ സി കെ നാസര്‍ ടി സതീശന്‍, സുനീര്‍ ഇത്തിക്കല്‍, സുബൈര്‍ ഓണിവയല്‍, അര്‍ജുന്‍ ദാസ്, മുഹമ്മദ് ഫെബിന്‍, അലവി വടക്കേതില്‍, ബിന്ദു പി ആര്‍, രമ്യ ജയപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







