കുട്ടികളിലെ വിവിധ വളര്‍ച്ചാ വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിന് നടപ്പിലാക്കുന്ന ആയുസ്പര്‍ശം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.മെഡിക്കല്‍ ഓഫീസര്‍ മാനസികം, കൗമാരഭൃത്യം നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് രാവിലെ 10 .30 നും, ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച ഉച്ചക്ക് 12.30 ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. സെപ്തംബര്‍ 15 ന് രാവിലെ 10 .30 ന് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, തെറാപ്പിസ്റ്റ്, ഉച്ചക്ക് 12.30 ന് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ കൂടിക്കാഴ്ച്ചയും, സെപ്തംബര്‍ 16 ന് രാവിലെ 10.30 ന് നഴ്‌സ്, യോഗ ഇന്‍സ്ട്രക്ടര്‍, ഉച്ചക്ക് 12.30 ന് കെയര്‍ ടേക്കര്‍ കൂടിക്കാഴ്ചയും കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. ഫോണ്‍: 04936 203906.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്