ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവര്‍ സേവനം ഒഴികെ ടാക്‌സി വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നു. ഇന്ധനം ഉള്‍പ്പെടെ ഒരു മാസം 1500 കിലോ മീറ്റര്‍ സര്‍വീസ് നടത്തേണ്ടിവരും. സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്ക് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ നല്‍കാം. ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍, വയനാട് എന്ന വിലാസത്തില്‍ സെപ്തംബര്‍ 20 ന് വൈകിട്ട് 3 നകം ക്വട്ടേഷനുകള്‍ ലഭിക്കണം. ഫോണ്‍: 04936 202485.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







