ജി.എച്ച്. എസ്.എസ് പനമരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾതല ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് മുനീർ സി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, സുജാത പി കെ, സോണിയ പി സി, ശ്രീദേവി. പി എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺ സജിത ക്ലാസുകൾ നയിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







