പനമരം ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം ആപ്പ് പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഭരണസമിതി അംഗങ്ങൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കുമയി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ അധ്യക്ഷനായിരുന്നു.കെൽട്രോണിൻ്റെ പ്രതിനിധി സുജയ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജസ്മൽ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്