മാനന്തവാടി: വരദൂര്‍ വലിയ പാലത്തിന് സമീപം യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. വരദൂര്‍ മൃഗാശുപത്രി കവലയ്ക്ക് സമീപം കൊല്ലിവയല്‍ ലോവറ്കണ്ടിക അക്ഷയ കുമാര്‍ (അക്ഷയന്‍ 41)മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം.
കൂട്ടുകരോടൊപ്പമുണ്ടായിരുന്ന അക്ഷയന്‍ പുഴയില്‍ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആളെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.
മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യയും മൂന്ന് മക്കളുമാണ് അക്ഷയനുള്ളത്

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്