തിരുവനന്തപുരം: ആഗസ്റ്റ് മാസം 25 ന് മാനന്തവാടി താലൂക്കിലെ കണ്ണോത്ത് മലയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും , പരിക്കേറ്റവർക്കും ഉള്ള ധനസഹായം സംബന്ധിച്ച് കലക്ടറുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി എം എൽ എ ഒ ആർ. കേളു നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്