വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു.

കുപ്പാടിത്തറ: കുറുമ്പാല ഗവ.ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറി, ടോയിലറ്റ് ബ്ലോക്കുകൾ, പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയാഗിച്ച് നിർമ്മിച്ച രണ്ട് ടോയിലറ്റ് ബ്ലോക്കുകളുടെയും , നവീകരിച്ച സ്കൂൾ ലൈബ്രറിയുടെയും ഉദ്ഘാടനവും, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജസീല റംളത്ത് അധ്യക്ഷത വഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ വി അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. എൻ എം എം എസ്, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചതിന് വിദ്യാലയത്തിന് പിടിഎയുടെ ഉപഹാര സമർപ്പണം പ്രസിഡന്റ് മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിദ്യാകിരണം പ്രോജക്ട് കോർഡിനേറ്റർ വിൽസൺ തോമസ്, എസ് എസ് കെ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എ കെ ഷിബു, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി കൺവീനർ ഇ സി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *