കമ്പളക്കാട് : വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന്റെ ഭാഗമായി കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ ഒ.സി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.കെ മുനീർ , എസ് എം സി ചെയർമാൻ ഹാരിസ് അയ്യാട്ട് ,എം പി ടി എ പ്രസിഡണ്ട് ഡാനിഷ, അധ്യാപകരായ സ്വപ്ന വി.എസ്, ദീപ ഡി, ശ്യാമിലി കെ, ഷഹർബാൻ കെ.എൻ എന്നിവർ സംസാരിച്ചു.
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ശാസ്ത്ര, ഗണിത, സോഷ്യൽ സയൻസ്, പ്രവർത്തി പരിചയ സ്റ്റാളുകൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കൗതുക കാഴ്ച്ചയൊരുക്കി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്