പനമരം: ഭക്ഷണം തേടി അലയുന്നതിനിടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയമ്പം റോഡിൽ ദുരിതാവസ്ഥയിൽ കണ്ടെത്തിയ നായക്ക് ഒടുവിൽ രക്ഷകരായി പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ആനിമൽ റെസ്ക്യൂ ടീം അംഗങ്ങളെത്തി. വെള്ളമോ ഭക്ഷണമോ കഴിക്കാൻ പറ്റാത്ത അവശനിലയിലായിരുന്നു, കൂടാതെ അടുത്തിടെ ജന്മം നൽകിയ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ പോലും പറ്റാത്ത ദുരിതാവസ്ഥയിലുമായിരുന്നു നായ. ഒടുവിൽ നായയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട അനിമൽ റെസ്ക്യൂ ടീം സ്ഥലത്ത് എത്തുകയും ഏറെ പ്രയാസപ്പെട്ട് നായയെ വല വച്ച് പിടിച്ച് കത്രിക കൊണ്ട് പ്ലാസ്റ്റിക് ഭരണി വെട്ടി മാറ്റി രക്ഷപ്പെടുത്തുകയായുമായിരുന്നു. താഹിർ പിണങ്ങോടിന്റെ നേതൃത്വത്തിൽ നോമിരാജ് മാഷ്, അർഷാദ്, മാതു പനമരം എന്നിവരാണ് നായക്ക് പുതുജീവൻ നൽകിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







