ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 55,43,773 പേര്‍ക്കാണ് 1400 രൂപവീതം അനുവദിച്ചത്.
കഴിഞ്ഞ മാസം മുതലാണ് അതാതുമാസം പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന തീരുമാനം നടപ്പിലാക്കിയത്. അഞ്ചു വിഭാഗങ്ങളിലായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് 618.71 കോടി അനുവദിച്ചു.
49,13,785 പേര്‍ക്കാണ് അര്‍ഹത. 318.93 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍വഴി നല്‍കും. 299.78 കോടി രൂപ സഹകരണ സംഘങ്ങള്‍വഴി ഗുണഭോക്താക്കളുടെ കൈകളില്‍ നേരിട്ടെത്തും.
16 ക്ഷേമനിധികളില്‍ അംഗങ്ങളായ 6,29,988 തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായത്തോടെ പെന്‍ഷന്‍ നല്‍കുന്നത്.86.46 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡുകള്‍ക്കാണ് വിതരണ ചുമതല.