വായിലെ ക്യാന്‍സര്‍ കൃത്യമായി കണ്ടെത്താം; ഓറൽ സ്കാൻ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്.

തിരുവനന്തപുരം : വായിലെ ക്യാന്‍സര്‍ കൃത്യമായി കണ്ടെത്താന്‍ മിഷ്യൻ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്‍റെ നിധി പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെയാണ് ഓറൽ സ്കാൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 6 ആശുപത്രികളില്‍ പരീക്ഷണം നടത്തി ഓറല്‍സ്‌കാനിന്‍റെ കാര്യക്ഷമത ഉറപ്പാക്കിയിട്ടുണ്ട്.
ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് വായില്‍ പരിശോധന നടത്തുന്ന രീതിയാണ് രാജ്യത്ത് ഇപ്പോഴും പിന്തുടരുന്നത്. ഇത് ശരിയായ പരിശോധനാ രീതിയല്ലെന്ന് പല പഠനങ്ങളും വ്യക്തമായിട്ടുണ്ട്. ബയോപ്‌സിക്ക് സാമ്പിള്‍ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം കണ്ടെത്താന്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ ഇപ്പോ‍ഴു ബുദ്ധിമുട്ടുന്നുണ്ട്.
ഇവിടെയാണ് കൈയില്‍വച്ച് ഉപയോഗിക്കാവുന്ന ഓറല്‍സ്‌കാന്‍ പ്രസക്തമാകുന്നത്. പ്രാരംഭദശയില്‍ രോഗസാധ്യത കൃത്യമായി മനസ്സിലാക്കാനും ബയോപ്‌സിക്ക് സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള അനുയോജ്യമായ സ്ഥാനം കണ്ടെത്താനും ഈ മിഷ്യൻ ഡോക്ടര്‍മാരെ സഹായിക്കും.ഉപകരണത്തിന് വേണ്ടി പ്രത്യേകം സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഓറല്‍സ്‌കാനിന്‍റെ വിപണിവില 5.9 ലക്ഷം രൂപയാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ദന്തചികിത്സ, ഓറല്‍ മെഡിസിന്‍, ഓറല്‍ മാക്‌സിലോഫേഷ്യല്‍ പത്തോളജി-സര്‍ജറി എന്നിവയ്ക്ക് ഉപകരണം ഏറെ പ്രയോജനപ്പെടുമെന്ന് ടൈമെഡ് സിഇഒ-യും ശ്രീചിത്രയിലെ എന്‍ജിനീയറുമായ ശ്രീ. ബല്‍റാം പറഞ്ഞു.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററായ ടൈമെഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനി, സാസ്‌കാന്‍ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡാണ് ഒാറൽ സ്കാൻ വികസിപ്പിച്ചെടുത്തത്.ഓറല്‍സ്‌കാനിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും സിഇ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് ഇന്ത്യന്‍ പേറ്റന്റും കമ്പനിക്ക് ലഭിച്ചു. അമേരിക്കന്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.