മഞ്ഞപ്പിത്തം ബാധിച്ച് വയനാട് സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു. ബത്തേരി പുത്തൻ കുന്ന് സ്വദേശിയും അമ്പലവയൽ ആയിരം കൊല്ലിയിൽ താമസക്കാരനുമായ കുറ്റിയിൽ ഉമ്മൻ എന്ന ഷിബു തോമസ്(48) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി സൗദിയിൽ കച്ചവടം നടത്തി വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി തുടങ്ങി. ഭാര്യ: ജീന മക്കൾ: അലക്സ് ഉമ്മൻ, ആലീസ്

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





