2023-25 വര്‍ഷത്തേക്കുള്ള സ്വാശ്രയം ഡി.എല്‍.എഡ് കോഴ്സ് പ്രവേശനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 20 മുതല്‍ നടക്കും. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്)ഭിന്നശേഷിക്കാര്‍ (ഷുവര്‍ ലിസ്റ്റ്/വെയിറ്റിംഗ് ലിസ്റ്റ്) ജവാന്മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്,വെയിറ്റിംഗ് ലിസ്റ്റ്) എന്നീ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 20 ന് രാവിലെ 9 നും സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അന്നേ ദിവസം രാവിലെ 10.00 നും ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 21 ന് രാവിലെ 09 നും കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 11:00 നും കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ് ജൂബിലി ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഡി.എല്‍.എഡ് (സ്വാശ്രയം) റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ് പേജിലും, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ദിവസങ്ങളില്‍ കൂടിക്കാഴ്ച അറിയിപ്പും, അസ്സല് രേഖകളുമായി ഹാജരാകണം.വിവരങ്ങള്‍ക്ക് : ddewayanad.blogspot.com ഫോണ്‍: 04936-202593, 8594067545, 9947777126.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്