നെന്മേനി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയിട്ടുള്ള ഇലക്ട്രിക്ക് ഗുഡ്സ് ഓട്ടോറിക്ഷ ഓടിക്കാനായി താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ത്രീ വീലര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. ഹരിതകര്‍മ്മസേനാംഗങ്ങള്‍, വനിതകള്‍, പ്രവൃത്തി പരിചയം ഉള്ളവര്‍, പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം സെപ്തംബര്‍ 23 ന് രാവിലെ 11 നകം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







