കോട്ടത്തറ ഗ്രാമപഞ്ചായത്ത് സമ്പൂര്ണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജലജീവന് മിഷന്പദ്ധതി കേരളവാട്ടര് അതോറിറ്റി മുഖേന നല്കുന്ന ഗാര്ഹിക കുടിവെള്ള കണക്ഷനുകള്ക്ക് അപേക്ഷിക്കാം. നിലവില് ജലനിധി മുഖേന കണക്ഷനുകള് എടുത്ത ആളുകള്ക്ക് കണക്ഷന് ലഭിക്കില്ല. പഞ്ചായത്തില് സമ്പൂര്ണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വകാര്യകിണര് ഉള്പ്പെടെ ഉപയോഗിക്കുന്നവരും ഈ പദ്ധതിയില് അംഗമാകണം. കണക്ഷനുകള് ആവശ്യമുള്ളവര് എ.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങള്, ഭാരവാഹികള് എന്നിവരുടെ കൈവശം പേര്, മേല്വിലാസം, ഫോണ്നമ്പര്, എന്നിവ നല്കി സെപ്റ്റംബര് 18 നകം രജിസ്റ്റര് ചെയ്യണം. ഫോണ്: 04936-286644

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ