കൽപ്പറ്റ വെള്ളാരംകുന്ന് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ യുവാവിന് പരിക്ക്. മാനന്തവാടി പള്ളിയാർകോവിൽ സ്നേഹഭവനിൽ അമൽജിത്ത് (25)നാണ് പരിക്കേറ്റത്. വെള്ളാരംകുന്ന് കോളേജ് ജംഗ്ഷനിലാണ് അപകടം നടന്നത് .വളവിൽ കെഎസ്ആർടിസി ബസ്സിനെ മറികടന്ന് പോകവെയാണ് അപകടം.
യുവാവിന്റെ കാലിലൂടെ ബസ്സ് കയറിയിറങ്ങി എന്നാണ് പ്രാഥമികവിവരം. ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ അമൽജിത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സീറ്റൊഴിവ്
മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.