ജില്ലാ വനിത ശിശുവികസന ഓഫീസിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് ഒരു വര്‍ഷത്തേക്ക് 4+1 സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 5 ന് ഉച്ചക്ക് 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും.
സമഗ്ര ശിക്ഷ കേരളം 2023-24 വര്‍ഷം ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഹിയറിംഗ് എയ്ഡ് വിതരണത്തിന് ഈ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്തംബര്‍ 30 ന് വൈകിട്ട് 4 നകം ലഭിക്കണം. വിവരങ്ങള്‍ http://www/etenders.kerala.gov.in ലും blog-http://ssawayanad.wordpress.com ലും ലഭിക്കും. ഫോണ്‍: 04936 203338.