ചീയമ്പം പെരുന്നാൾ 24ന് തുടങ്ങും

പുൽപ്പള്ളി: -സർവ്വമത തീർത്ഥാടനകേന്ദ്രമായ
ചീയമ്പം മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപ്പെരുന്നാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, അങ്ക മാലി ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത, യെരുശലേം ഭദ്രാസനാധി പൻ മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത എന്നി വർ വിവിധ ദിവസങ്ങളിൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
സെപ്റ്റംബർ 24 മുതൽ 30 വരെ എല്ലാദിവസവും രാവിലെ 11 മുതൽ 2.30 വരെ ബൈബിൾ കൺവെൻഷനും ഉണ്ടാകും.മലമ്പാർ ഭദ്രാസന വൈദീക ഗോസ്പൽ ടീം ആത്മീയ മന്ന നേതൃത്വം നൽകും.
24-ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 11.30 ന് കൊടി ഉയർത്തൽ, 11.45- ന് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം, 2.30-ന് സമാപന പ്രാർഥന, ഏഴിന് സന്ധ്യാപ്രാർത്ഥ ന, 8.30-ന് ആശീർവാദം. 25 മുതൽ 30 വരെ എല്ലാദിവസവും രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ കുർബാന, മധ്യ സ്ഥപ്രാർഥന, 11-ന് ബൈബിൾ
കൺവെൻഷൻ, ധ്യാനം, 2.30- ന് സമാപന പ്രാർഥന, 8.30-ന് ആശീർവാദം.
ഒക്ടോബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധകുർബാന, മധ്യസ്ഥ പ്രാർഥന, 10.30-ന് രക്തദാനം, 11-ന് മെഡിക്കൽ ക്യാമ്പ്, 1.30- ന് മലബാർ ഭദ്രാസന യുവജന സംഗമം, ഏഴിന് സന്ധ്യാപ്രാർത്ഥന, ആശീർവാദം. രണ്ടിന് രാവിലെ 8.15 ന് വടക്കൻ മേഖല തീർത്ഥാടകർക്ക് സ്വീകരണം. 8.30-ന് വിശുദ്ധ മുന്നിൻമേൽ കുർബാന . 3 ന് രാവിലെ 7.30-ന് പ്രഭാതപ്രാർത്ഥന, 8.15-ന് തെക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബാന- മാത്യൂസ് മോർ അപ്രേം മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിക്കും. 10.30 ന് പ്രത്യേക മധ്യസ്ഥ പ്രാർത്ഥന. 12.30 ന് പെരുന്നാൾ പ്രദക്ഷിണം. 1.15 ന് പാച്ചോർ നേർച്ച .
11.30- എക്യുമെനിക്കൽ സംഗീതമത്സരം, സുവിശേഷഗാനമത്സരം, പ്രസംഗമത്സരം.സമാപനസമ്മേളനം, സമ്മാനദാനം. ഏഴിന് സന്ധ്യാപ്രാർഥന, 8.15-ന് ആഘോഷമായ പെരുന്നാൾ റാസ, 9.30-ന് ആശീർവാദം.ഒക്ടോബർ മൂന്നിന് രാവിലെ 7.30-ന് പ്ര ഭാതപ്രാർഥന, 8.15-ന് തെക്കൻ മേഖലാ തീർഥാടകർക്ക് സ്വീക രണം, 8.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30-ന് മധ്യസ്ഥപ്രാർഥന, 11-ന് പ്രസംഗം, 12.30-ന് പെരുന്നാൾ പ്രദക്ഷിണം. പാച്ചോർ നേർച്ച. 3 മണിക്ക് കൊടി താഴ്ത്തുന്നതോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാദർ മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, പി .എഫ്. തങ്കച്ചൻ പുഞ്ചായി കരോട്ട് ( ട്രസ്റ്റി ),പി .വൈ . യൽദോസ് പരത്തുവയൽ (സെക്രട്ടറി ),റെജി ആയത്തു കുട്ടിയിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *