കൽപ്പറ്റ : കൗൺസിലിംഗിനെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.റഹീന ആരോപിച്ചു.
കൽപ്പറ്റയിലെ ജനറൽ ആശുപതി മനോരോഗ വിദഗ്ധനും ലഹരി മോചന ചികിത്സാകേന്ദ്രത്തിന്റെ തലവനുമായ ഡോ. ജസ്റ്റിൻ ഫ്രാൻസിസിനെതിരെയാണ് പെൺകുട്ടി മൊഴി നൽകിയത്. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യാത്ത പക്ഷം അടുത്ത ദിവസം കൽപ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കെ.കെ റഹീന, മേഴ്സി മാർട്ടിൻ, ഷമീമ നാസർ എന്നിവർ സംബന്ധിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





