2024 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുല്‍ത്താന്‍ബത്തേരി വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകനുകളുടെ ആദ്യഘട്ട പരിശോ
ധന ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് ജയകുമാരന്‍, എഫ്.എല്‍.സി സൂപ്പര്‍വൈസര്‍ തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു. ബി.ഇ.എല്‍ എഞ്ചിനീയര്‍മാരാണ് എഫ്.എല്‍.സി ചെയ്യുന്നത്. 910 ബാലറ്റ് യൂണിറ്റും, 778 കണ്‍ട്രോള്‍ യൂണിറ്റും 835 വിവിപാറ്റുമാണ് ഇലക്ഷന്‍ കമ്മീഷന്‍ ആദ്യഘട്ട പരിശോധനക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്