മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി ബ്ലോക്ക് ഡവലപ്മെൻറ് സ്ട്രാറ്റജി തയ്യാറാക്കുന്നതിനുള്ള പ്രാരംഭയോഗം ചേർന്നു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻബേബി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രോജക്ട് ഡയറക്ടർ സി.കെ അജീഷ് , ജില്ലാ ഡപ്യൂട്ടി പ്ലാനിങ്ങ് ഓഫീസർ പി.ആർ രത്‌നേഷ് തുടങ്ങിയവർ വിഷയാവതരണം നടത്തി. സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാൻ,മാനവ സാമൂഹിക വികസന സൂചികകൾ ഉയർത്താൻ ആവിഷ്കരിച്ച പദ്ധതിയാണ് എ.ബി.പി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉൾപെടെ പത്ത് ബ്ലോക്ക് തല ഉദ്യോഗസ്ഥർ ഹൈദരബാദിൽ നടന്ന പരിശീലനം പൂർത്തിയാക്കി.സെപ്തംബർ 23 ന് ചിന്തൻ ശിവിർ ചേർന്ന് ബ്ലോക്ക് ഡവലപ്മെൻറ് സ്ട്രാറ്റജിക്ക് അന്തിമ രൂപമാക്കും.
ആരോഗ്യം,വിദ്യാഭ്യാസം,കൃഷി,അടിസ്ഥാന വികസനം,സാമൂഹ്യസേവനം എന്നീ അഞ്ച് തീമുകളിലായി 39 സൂചകങ്ങളാണ് ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിലുള്ളത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബികഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ സുരേഷ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്