കല്‍പ്പറ്റ: സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനും, മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ രണ്ട് വ്യക്തികളെയും ഒരേസമയം അറസ്റ്റ് ചെയ്തതോടെ സ്വര്‍ണക്കടത്തും മയക്കുമരുന്ന് കേസും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്.ധാര്‍മ്മികതയുടെ ഒരംശമെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിറണായി വിജയൻ രാജിവെച്ചൊഴിയാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പിപി ആലി, ടിജെ ഐസക്, സി.ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, എസ്
മണി, പി.വിനോദ്കുമാര്‍, സുനീര്‍ ഇത്തിക്കല്‍, ഡിന്റോ ജോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







