വെണ്ണിയോട്: കേരളസർക്കാർ പട്ടിക ജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പൂരോഗമനം ലക്ഷ്യമാക്കി വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി പട്ടിക ജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം കോട്ടത്തറ പഞ്ചായത്തിലെ വലിയകുന്ന് കോളനിയിൽ കുടിവെള്ള പദ്ധതികൾ, ഭവന പുനരുദ്ധാരണം, റോഡുകൾ , നടപ്പാതകൾ , സാംസ്കാരിക കേന്ദ്രം , അംഗൻവാടി , സാമൂഹിക പഠന മുറികൾ,വിവിധ നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ നിർവഹിച്ചു. കൽപ്പറ്റ എംഎൽഎ സി
കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്,വൈസ് പ്രസിഡന്റ് വി.എൻ ഉണ്ണികൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത മനോജ്,വാർഡ് മെമ്പർ പി.അബ്ദുൽ നാസർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.കെ ഷാജു,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബാബുരാജൻ എം.എൻ, കോളനി പ്രതിനിധികളായ മഹേഷ് ,ശുഭ എന്നിവർ സംബന്ധിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





