മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന ആതുരാലയം പദ്ധതി ‘കനിവ്’ന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേറ്റമല സംഘചേതന ഗ്രന്ഥാലയം ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
വാർഡ് മെമ്പർ പിപി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ എച്എം മനോജ് മാത്യു, ആരോഗ്യ പ്രവർത്തകരായ ഡോ: അനീസുദ്ദീൻ, ലിജി സെബാസ്റ്റ്യൻ, അഞ്ജന സെബാസ്റ്റ്യൻ, നിതിൻ വിനോദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







