കണ്ണിനും കാതിനും കുളിരേകി ഇന്നലെ മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം സാക്ഷ്യം വഹിച്ചു. സോപാനം വാദ്യകലാക്ഷേത്രയുടെ കീഴില്‍ പ്രശസ്ത വാദ്യകലാകാരന്‍ കലാനിലയം ശ്രീ.വിജേഷ് മാരാരുടെ ശിക്ഷണത്തില്‍ ഏഴോളം കലാകാരന്‍മാര്‍ പഞ്ചാരിമേളം അരങ്ങേറ്റം കുറിച്ചു. ക്ഷേത്രം പ്രസിഡന്റ് പി. സി രാജേന്ദ്രനും വാദ്യലോകത്തെ വിട്ടുപിരിഞ്ഞ വാദ്യകുലപതി ഉള്ളിയേരി ശങ്കരമാരാരെ സ്മരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മകന്‍ നിഷാന്ത് മാരാരും, നിലവിളക്ക് കൊളുത്തി ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നേതൃത്വം വഹിച്ച് വയനാട്ടിലെ അറിയപ്പെടുന്ന വാദ്യകലാകാരന്‍ ബത്തേരി മുരളി മാരാരും പിന്തുണയായി കാവുംമന്ദം പരദേവതാ വിദ്യാപീഠവും, ഒട്ടേറെ വാദ്യകലാകാരന്‍മാരും അരങ്ങേറ്റത്തിന് പകിട്ടേകി.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







