തൃശൂരിൽ മകനെയും കുടുംബത്തെയും തീ കൊളുത്തിക്കൊന്ന സംഭവം; പ്രതിയായ പിതാവും മരിച്ചു..

തൃശൂർ ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന്‍ മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച കൊട്ടേക്കാടൻ ജോൺസൻ (67) ആണ് മരിച്ചത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ. കഴിഞ്ഞയാഴ്ചയായിരുന്നു കുടുംബവഴക്കിനെത്തുടന്ന് പിതാവ് മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തി സെക്യൂരിറ്റി ജീവനക്കാരൻ ആയ ജോൺസൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ മരുമകൾ ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു ജോണ്‍സന്‍ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്‍റെയും മരുമകളുടെയും പന്ത്രണ്ടുകാരന്‍ പേരക്കുട്ടിയുടെയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോണ്‍സന്‍ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്‍റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോയി.

തുടർന്ന് നാട്ടുകാർ തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും ജോജിയും ഭാര്യ ലിജിയും ഇവരുടെ പന്ത്രണ്ടുകാരന്‍ മകന്‍ ടെണ്ടുല്‍ക്കറും അവശ നിലയിലായിരുന്നു.

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം തന്നെ മരിച്ചു. ജോജിയുടെ ഭാര്യ ലിജിക്ക് അമ്പത് ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിട്ടുണ്ട്.

പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ നിന്നാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍. സംഭവത്തില്‍ മണ്ണൂത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.